ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം: അലൈന്മെന്റ് പരിശോധന ആരംഭിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ രണ്ടാമത്തെ റെയില്‍വേ മേല്‍പ്പാലവും യാഥാര്‍ഥ്യമാകുന്നു. ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പ് മുട്ടുന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ മുറവിളിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
കേന്ദ്രത്തിന്റെയോ റെയില്‍വേയുടെയോ ധനസഹായമില്ലാതെ ഇരുപത്തിയഞ്ച് കോടി രൂപ ചിലവില്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
നിര്‍മാണ ചുമതല ആര്.ബി.ഡി.സി.ക്കാണ് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തിയിരുന്നു. നാല് റോഡു കൂടിച്ചേരുന്ന ജങ്ഷനാണിവിടെ. എം.എല്‍.എയും ആര്.ബി.ഡി.സി യുടെ ഡപ്യൂട്ടി ജനറല്‍മാനേജര്‍ അബ്ദുസലാമും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പരപ്പനങ്ങാടിയിലെ രണ്ടാമത്തെ റെയില്‍വെ മേല്‍പാലത്തിനു സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു . നഗരസഭാ വൈസ് ചെയര്മാന് എച്ച്.ഹനീഫ, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."