റഷ്യന്‍ സ്ഥാനപതിയുടെ വധം: തുര്‍ക്കി-റഷ്യ നയതന്ത്രബന്ധം തകരുന്നു
അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയുടെ വധം തുര്‍ക്കി-റഷ്യ നയതന്ത്രബന്ധത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക.
കഴിഞ്ഞ ദിവസമാണ് റഷ്യന്‍ സ്ഥാനപതിയെ തുര്‍ക്കി യുവാവ് വെടിവെച്ച് കൊന്നത്.
വെടിവെക്കുന്ന സമയം റഷ്യയുടെ സിറിയയിലെ ഇടപെടലിനെ ശക്തമായി വിമര്‍ശിക്കുകയും അലപ്പോയെ ഓര്‍ക്കണമെന്നും തുര്‍ക്കി യുവാവ് വിളിച്ച് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
തുര്‍ക്കിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് കൂടുതല്‍ രാഷ്ട്രീയ പിന്‍ബലമായി മാറും.
റഷ്യന്‍ എംബസി സംഘടിപ്പിച്ച എക്‌സിബിഷനില്‍ സംസാരിക്കുന്നതിനിടേയാണ് സ്ഥാനപതിക്ക് വെടിയേറ്റത്.
സ്ഥാനപതി വെടിയേറ്റ് മരിച്ചതിന് പിന്നാലെ തുര്‍ക്കി പ്രസിഡ്ണ്ട് റജബ് ത്വയ്യിബ് ഉറുദുഗാന്‍ റഷ്യന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ചിരുന്നു.
സ്ഥാനപതി വെടിയേറ്റ് മരിച്ചത് സാധരണ നിലയിലായ തുര്‍ക്കി-റഷ്യ ബന്ധത്തെ തകര്‍ക്കുമെന്നും എന്നാല്‍ ഇരു സര്‍ക്കാറുകളും ബന്ധം തകരുന്നതിനെ തടയാന്‍ ശ്രമിക്കുമെന്നും റജബ് ത്വയ്യിബ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
തുര്‍ക്കി- റഷ്യ സംയുക്ത അന്വേഷണ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംബാസഡര്‍ ആന്ദ്‌റെ കാര്‍ലോവ് വെടിയേറ്റു മരിക്കാനിടയായ സാഹചര്യത്തില്‍, മോസ്‌കോയുടെ ഭാഗത്തു നിന്നുള്ള അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അലപ്പോയില്‍ ബശ്ശാറുല്‍ അസദ് സൈന്യത്തിന് ഇറാനൊപ്പം പൂര്‍ണ സൈനിക പിന്തുണയാണ് റഷ്യ നല്‍കി വരുന്നത്.
അതേ സമയം സംഘര്‍ഷ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് റഷ്യ ആവശ്യമായ സഹായം നല്‍കി വരുന്നതിനിടെയാണ് അങ്കാറയില്‍ അംബാസഡറുടെ കൊല നടന്നത്. 2015ല്‍ സിറിയന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു
. അലപ്പോയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന സംരംഭത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ മികച്ച സഹകരണം രൂപപ്പെടുകയും ചെയ്തു.
അറബ് ലോകത്തും റഷ്യസിറിയഇറാന്‍ അച്ചുതണ്ടിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അംബാസഡറുടെ കൊല. സംഭവത്തെ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാന്‍ തന്നെയാകും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നീക്കം.
അലപ്പോ സംഭവം ഉയര്‍ത്തിക്കാട്ടി റഷ്യക്കും ഇറാനുമെതിരെ സമ്മര്‍ദം രൂപപ്പെടുത്താനുള്ള അറബ് നീക്കവും ഇതോടെ ദുര്‍ബലപ്പെടുന്ന സാഹചര്യമാകും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."