HOME
DETAILS
MAL
സോണല്ഓഫിസ് പരിസരം മാലിന്യ നിക്ഷേപ കേന്ദ്രം; നടപടിയില്ല
backup
December 20 2016 | 08:12 AM
വട്ടിയൂര്‍ക്കാവ്: കോര്‍പ്പറേഷന്റെ സോണല്‍ ഓഫിസ് പരിസരം മാലിന്യനിക്ഷേപകേന്ദ്രമാകുന്നു. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ നെട്ടയം, വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, കാച്ചാണി തുടങ്ങിയ വാര്‍ഡുകളിലെ മാലിന്യങ്ങളാണ് സോണല്‍ ഓഫിസിന്റെ പരിസരത്തു കൊണ്ടു തള്ളുന്നത്. കോര്‍പറേഷന്റെ വാഹനത്തില്‍ത്തന്നെയാണ് ഇവ എത്തിക്കുന്നത്.
സോണല്‍ ഓഫിസിന് പിറകില്‍ ഒരു ചെറിയ കുഴിയെടുത്തശേഷം മാലിന്യം ഇവിടെ നിക്ഷേപിക്കുകയാണ് പതിവ്. ഇടയ്ക്ക് പ്ലാസ്റ്റിക് ഉള്പടെയുള്ള മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുക പരിസരത്തുള്ളവര്‍ക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നുണ്ട്. പ്രശ്നം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."