HOME
DETAILS
MAL
താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ പുതിയ ഫ്രീസറുകള്‍ സ്ഥാപിച്ചു
backup
December 20 2016 | 08:12 AM
കുന്നത്തൂര്‍: ശാസ്താംകോട്ട താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ പുതുതായി ആറ് ഫ്രീസറുകള്‍ കൂടി സ്ഥാപിച്ചു. ഇതോടെ മോര്‍ച്ചറിയിലെ ആകെ ഫ്രീസറുകളുടെ എണ്ണം എട്ടായി. നേരത്തെ ആറെണ്ണമുണ്ടായിരുന്നതില് നാലെണ്ണം പ്രവര്‍ത്തനരഹിതമായിരുന്നു. മോര്ച്ചറിയിലേക്കെത്തുന്ന മൃതദേഹങ്ങള്‍ സ്വകാര്യാശുപത്രി മോര്‍ച്ചറിയിലേക്ക് വിടുകയായിരുന്നു പതിവ്.
ഇനി മുതല്‍ എട്ട് മൃതദേഹങ്ങള്‍ വരെ ഇവിടെ സൂക്ഷിക്കാനാകും. പുതിയ ഫ്രീസറുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."