സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷ ചൊവ്വാഴ്ച
സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സിയുടെ എഴുത്തുപരീക്ഷ ചൊവ്വാഴ്ച നടക്കും. 5.41,823 പേരാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഒരു തസ്തികയിലേക്ക് ഒരു ദിവസം നടത്തുന്ന ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള പരീക്ഷകളിലൊന്നാണിത്.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് ഒ.എം.ആര്‍ മാതൃകയിലെ പരീക്ഷ. പരീക്ഷ ഉച്ചയ്ക്കു രണ്ടിനാണ് തുടങ്ങുന്നതെങ്കിലും ഉദ്യോഗാര്‍ഥികളോട് 1.30നു തന്നെ ഹാളിലെത്താനാണ് കര്‍ശന നിര്‍ദേശം.
കേരളത്തിലാകെ 2,223 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആറു മാസത്തിനകം റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണ് തീരുമാനം. സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്കു വിട്ടശേഷം നടത്തുന്ന ആദ്യ പരീക്ഷയാണിത്. സാധാരണ ഇത്രയും കൂടുതല്‍ ഉദ്യോഗാര്‍ഥികളുള്ള പരീക്ഷകള്‍ ശനിയാഴ്ചയാണ് നടത്താറുള്ളത്.
വിവിധ കാരണങ്ങളാലാണ് ഈ പരീക്ഷ ചൊവ്വാഴ്ചത്തേയ്ക്കു നിശ്ചയിച്ചത്. സ്‌കൂളുകളില്‍ മധ്യവേനലവധിയായതിനാല്‍ അധ്യാപകരെ കിട്ടാന്‍ പ്രയാസം നേരിട്ടിരുന്നു. അധ്യാപക പരിശീലനവും കോളജുകളില്‍ മറ്റു പരീക്ഷകളുമുണ്ട്. ഇവയൊക്കെ തരണംചെയ്താണ് പരീക്ഷ നടത്തുന്നത്. പൊലിസിനോടും ആവശ്യമായ സുരക്ഷയും കെ.എസ്.ആര്‍.ടി.സിയോട് ഗതാഗത സൗകര്യമൊരുക്കാനും പി.എസ്.സി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലേക്കാണ് ഈ ലിസ്റ്റില്‍നിന്ന് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."