മക്കയിലെത്തിയത് ആറു ലക്ഷത്തിലധികം വിദേശ ഉംറ തീര്‍ഥാടകര്‍; തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
ജിദ്ദ: ഉംറ സീസണ് ആരംഭിച്ചതിനു ശേഷം ഇതുവരെ ആറു ലക്ഷത്തിലധികം വിദേശ ഉംറ തീര്‍ഥാടകര്‍ മക്കയിലെത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും രണ്ടാമത് ഇന്ത്യയില്‍ നിന്നുമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഒക്ടോബര്‍ മധ്യത്തിലാണ് ഇത്തവണത്തെ ഉംറ സീസണ് ആരംഭിച്ചത്. ഉംറ ഫീസ് വര്‍ധിപ്പിച്ച സാഹചര്യത്തിലും വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സീസണ് തുടങ്ങിയതിനു ശേഷം പത്തു ലക്ഷത്തോളം ഉംറ വിസകള്‍ വിദേശ രാജ്യങ്ങളിലെ സഊദി എംബസികളും കോണ്‍സുലേറ്റുകളും ഇതുവരെ അനുവദിച്ചു. ഇതില്‍ ആറു ലക്ഷത്തിലധികം തീര്‍ഥാടകര്‍ സഊദിയില്‍ എത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
ആകെ തീര്‍ഥാടകരില്‍ മുപ്പത്തിയേഴ് ശതമാനവും പാകിസ്താനികളാണ്. ഇതുവരെ എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ത്യയില്‍നിന്ന് ഉംറക്കെത്തി. ഇതില്‍ നല്ലൊരു പങ്കും മലയാളികളാണ്. എഴുപത്തി അയ്യായിരത്തോളം തീര്‍ഥാടകരുമായി ഇന്തോനേഷ്യയാണ് മൂന്നാം സ്ഥാനത്ത്. അറബ് രാജ്യങ്ങളില്‍ അള്ജീരിയയില്നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."