HOME
DETAILS

കള്ളപ്പണം: 72 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

  
backup
December 20 2016 | 18:12 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-72-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3

ന്യൂഡല്‍ഹിമുംബൈ: കള്ളപ്പണക്കാരെക്കുറിച്ച് രഹസ്യവിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമെയില്‍ വിലാസത്തിലേക്ക് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. യഹമരസാീില്യശിളീ@ശിരീാലമേഃ. ഴീ്.ശി എന്ന ഇമെയില്‍ വിലാസം സര്‍ക്കാര്‍ വെള്ളിയാഴ്ച്ചയാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സ്വന്തം പേര് വെളിപ്പെടുത്താതെ ആര്‍ക്കും ഇ-മെയിലിലേക്ക് കള്ളപ്പണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അയക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് 4,000ത്തോളം സന്ദേശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചത്.
പൊതുജനത്തിന്റെ ഭാഗത്ത് നിന്നും വലിയ പ്രതികരണമാണ് ഇതുവഴി ലഭിച്ചത്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ സംശയാസ്പദമായ നിക്ഷേപങ്ങളും അനധികൃതമായ പണ കൈമാറ്റവും ഹവാല പണിമിടപാടും ആദായനികുതി വകുപ്പ് കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും നിരീക്ഷണം ശക്താക്കിയിട്ടുണ്ട്. അനധികൃത പണമിടപാടും കൈമാറ്റവും നടക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് ഇ-മെയില്‍ വിലാസം.
രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ഇതുവരെ 250 കോടി മൂല്യമുള്ള പുതിയ കറന്‍സികള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനായിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഗുജറാത്തില്‍ 650 കോടിയുടെ
സ്വത്തുക്കള്‍ കണ്ടെടുത്തു

സൂറത്ത്: അനധികൃത സമ്പാദ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തികൊണ്ടിരിക്കുന്ന റെയ്ഡില്‍ ഇന്നലെ 650 കോടി രൂപയുടെ സമ്പാദ്യം കണ്ടെടുത്തു. സമ്പാദ്യത്തില്‍ 1.05 കോടി രൂപ 2000 രൂപ നോട്ടുകളാണ്. ചായക്കടക്കാരനില്‍ നിന്ന് സമ്പന്നനായി മാറിയ കിഷോര്‍ ബെയ്ജിവാലയില്‍ നിന്നാണ് ഇത്രയധികം സമ്പാദ്യം കണ്ടെടുത്തത്. ഇയാളുടെ 13 ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago