മാജിക്ക് അക്കാദമിയുടെ വിസ്മയ സാന്ത്വനയാത്രയ്ക്ക് തുടക്കം
കോഴിക്കോട്: തങ്ങളുടെ കൈയിലിരുന്ന പ്ലക്കാര്ഡ്്് കത്തിച്ച്്് മാന്ത്രികന് പ്രാവിനെ സൃഷ്ടിച്ചതും, കൈയിലിരുന്ന കുഴല്‍ പൂവാക്കി മാറ്റിയതുമെല്ലാം അത്ഭുതത്തോടെ അവര്‍ നോക്കി നിന്നു. വിശ്വസിക്കാനാകാതെ അവര്‍ തങ്ങളുടെ കണ്ണുകള്‍ തിരുമ്മി പിന്നേയും പിന്നേയും നോക്കി. കണ്ടത് സത്യമാണെന്നറിഞ്ഞതോടെ ദൈന്യത നിറഞ്ഞ അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. വേദനകള്‍ മറന്ന്്് മാന്ത്രികന് ശ്രീജിത്ത് വിയ്യൂരിന്റെ മാന്ത്രികവലയത്തില്‍ മണിക്കൂറുകളോളം അവര്‍ ഒതുങ്ങിക്കൂടി. മാന്ത്രികന്റെ കൈകള്‍ സൃഷ്ടിക്കുന്ന വിസ്മയങ്ങള്‍ക്കു പിന്നാലെ അവരുടെ താളം തെറ്റിയ മനസ്സുകളും പാഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഈ വിസ്മയ ദൃശ്യം. കൊയിലാണ്ടി മാജിക്ക് അക്കാദമിയുടെ വിസ്മയ സാന്ത്വന യാത്രയുടെ ഭാഗമായിരുന്നു മാജിക് ഷോ സംഘടിപ്പിച്ചത്. മാജിക്കെന്ന മരുന്നിലൂടെ രോഗികളുടെ വേദനകളകറ്റാന്‍ കഴിയുമെന്ന്്് ഓരോ മാജിക്കിലൂടെയും ശ്രീജിത്ത്്് തെളിയിച്ചു കൊണ്ടിരുന്നു. കടിഞ്ഞാണ്‍ നഷ്ടപെട്ട ജീവിതം ഞൊടിയിടയില്‍ വീണ്ടുടുക്കുന്ന പ്രതീകാത്മക മാജിക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്. മാജിക്ക്്് അവസാനിക്കുമ്പോള്‍ എല്ലാവരും പരസ്പരം പറഞ്ഞു നമുക്ക്് ഇനിയും ജീവിക്കാം പഴയപോലെ. ഓരോ മനസുകളിലും ഇത്തരം ചിന്തകള്‍ സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ശാന്തിയുടെ വെള്ളരിപ്രാവുകള്‍ പറത്തി അസി. കളക്ടര്‍ ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സബ്ജഡ്ജ് ആര്.എല്‍ ബൈജു അധ്യക്ഷനായി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ മുഖ്യതിഥിയായ ചടങ്ങില്‍ സാഹിത്യകാരന് കല്‍പ്പറ്റ നാരായണന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്.എല്‍. സരിത, പ്രസ്സ ക്ലബ് സെക്രട്ടറി കമാല്‍ വരദൂര്‍, കൊയിലാണ്ടി നഗരസഭ ചെയര്മാന് കെ.സത്യന് തുടങ്ങിയവര്‍ പങ്കെടുത്തു. മാനസികാരോഗ്യകേന്ദ്രങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയറ്റീവ് കേന്ദ്രങ്ങള്‍, ജയിലുകള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂളുകള്‍ എന്നിവ കേന്ദ്രികരിച്ച് മാനസികമായ ഉല്ലാസവും ആശ്വാസവും പകരുന്ന ഒരു തുടര്‍പദ്ധതിയാണ് വിസ്മയസാന്ത്വന യാത്ര. കോഴിക്കോട് മാനസ്കാരോഗ്യ കേന്ദ്രത്തില്‍ നിന്നാരംഭിച്ച വിസ്മയയാത്ര പൂക്കാട് അഭയം, നെസ്റ്റ് കൊയിലാണ്ടി, ആശാനികേതന്‍ നന്തി, പയ്യോളി സ്നേഹഭവന് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വടകര തണലില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."