കോളജ് മതിലില്‍ കവിതയെഴുതിയ വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് കാംപസിലെ മതിലില്‍ കുരീപ്പുഴയുടെ കവിത എഴുതിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍.
കഴിഞ്ഞ ദിവസമാണ് കോളജ് കാംപസിലെ മതിലില്‍ കവിതയെഴുതിയതിന് ആറ് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മതസ്പര്‍ധ വരുത്തുന്ന വിധത്തില്‍ കവിയെഴുതിയെന്നും പൊതു മുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തതെന്നാണ് പൊലിസ് പറയുന്നത്.
അര്ജുന് ആനന്ദ് (19)നിഥിന് വിജയന്(20)ആനന്ദ് ദിനേശ്(20)കെ. രാഖേഷ്(20)മുഹമ്മദ് ഹിജാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഒരു മാസം മുന്‍പ് കോളജ് മതിലില്‍ ചുവരെഴുതിയതിനാണ് ഇപ്പോള്‍ അറസ്റ്റ്. അന്ന് പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്ന് പൊലിസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകരാണെന്നും അല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ കോളജില്‍ എസ്.എഫ്.ഐ യൂനിയന്‍ ചെയര്‍മാനെ അക്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായതെന്നും സൂചനയുണ്ട്.
'ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു എടാ നമ്മളിന്ന് കുടിച്ച ചോരയ്ക്ക് ഓരേ രുചിയാണ്'
'സുഹൃത്തേ, ജനഗണമന ഒന്ന് തെറ്റ് കൂടാതെ എഴുതിത്തരുമോ, ഏതെങ്കിലും പത്രത്തിനയക്കാനാണ് രചയിതാവെന്ന പേരില്‍'
'പശുവിനെ തിന്നാന്‍ പാടില്ലെന്നൊരു കൂട്ടര്. കൊഴുപ്പ് കൂടിയ ഭക്ഷണം തിന്നാല്‍ ടാക്സ് എന്ന് വേറൊരു കൂട്ടര്. പശൂനെ കൊല്ലരുതെന്ന് തന്നെയാണോ ലോക മതം' കവി കുരീപ്പുഴയുടെ ഈ മൂന്ന് കവിതകളാണ് വിദ്യാര്‍ഥികള്‍ ചുമരിലെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."