അരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം വിഷപ്പാമ്പുകളുടെ താവളമായി
അരൂര്‍:അരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം വിഷപ്പാമ്പുകളുടെ താവളമായി. സ്റ്റേഷന്റെ ഇരുവശങ്ങളും കാടുകയറിയ നിലയിലാണ് പ്ലാറ്റ്ഫോമുകളിലെ ഇരിപ്പിടങ്ങള്‍ പോലും കാടുകയറി ജീര്‍ണ്ണാവസ്ഥയിലായിട്ടും ഇവിടം വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
രാത്രി കാലങ്ങളില്‍ കാട്ടിലെ മാളത്തിനുളളില് നിന്നും വിഷപ്പാമ്പുകള്‍ പുറത്തിറങ്ങും. ഇവിടെ മതിയായ വെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയില്‍ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പാമ്പുകടിയേല്‍ക്കാനുള്ള സാദ്ധ്യത ഏറെയാണ്.കഴിഞ്ഞ ദിവസം എഴുപുന്ന റെയില്‍വേ സ്റ്റേഷനു സമീപം എഴുപുന്ന ചിറപ്പറമ്പില്‍ രശ്മിക്കും മകള്‍ ഉണ്ണിമായയ്ക്കും പാമ്പുകടിയേറ്റിരുന്നു. ഇതില്‍ രശ്മി മരിച്ചു. മകള്‍ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.എഴുപുന്ന റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് പൊന്തക്കാടുകള്‍ക്ക് സമീപം റെയില്‍വേ ജോലിക്കായി എത്തി കുടില്‍ കെട്ടി താമസിക്കുന്ന അന്ധ്രാ സ്വദേശികളായ എട്ടു കുടുബങ്ങളുണ്ട്. എട്ട് കുടുംബങ്ങളിലായി ഇരുപത്തിയഞ്ചോളം അംഗങ്ങളുണ്ട്. ഈ കുടിലിനു സമീപത്തുവച്ചാണ് വീട്ടമ്മയ്ക്കും മകള്‍ക്കും പാമ്പുകടിയേറ്റത്.ഏതു സമയത്തും കുടിലുകളില്‍ വിഷപ്പാമ്പുകള്‍ ഇഴഞ്ഞെത്തി ദുരന്തമുണ്ടാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."