അങ്കണവാടി പൂട്ടിയതോടെ കുരുന്നുകളുടെ പഠനം പെരുവഴിയില്‍
കാര്‍ത്തികപ്പള്ളി: കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 6-ാം വാര്‍ഡിലെ 41-ാം നമ്പര്‍ അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി കൈപ്പള്ളില്‍ പൂട്ടിയതിനെത്തുടര്‍ന്ന് പിഞ്ചു കുട്ടികള്‍ രണ്ട് ദിവസമായി പെരുവഴിയില്‍.
അങ്കണവാടിയിലെ വര്‍ക്കര്‍ അവധിയില്‍ പ്രവേശിച്ചത് കാരണം താല്‍ക്കാലികമായി ഒരാളെ നിയമിക്കുവാന്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മറ്റി കൂടി തീരുമാനിച്ച് ഹരിപ്പാട് ഐ.സി.ഡി.എസ്. ഓഫീസിന്റെ അനുമതിയോടുകൂടി യോഗ്യതയുള്ള വര്‍ക്കറെ നിയമിക്കുകയുണ്ടായി. ഈ നിയമനത്തിനെതിരെ പ്രാദേശിക ബി.ജെ.പി. നേതൃത്വം രാഷ്ട്രീയ നേട്ടത്തിനായി സമരത്തിന് ഇറങ്ങുകയും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി നിയമനത്തിന് അപാകതയില്ലെന്ന് കണ്ടെത്തുകയും വര്‍ക്കര്‍ക്ക് ജോലിയില്‍ തുടരുവാന്‍ അനുവാദം നല്കിയിട്ടുള്ളതുമാണ്.
ബി.ജെ.പി.പ്രാദേശിക നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി രാഷ്ട്രീയ ലാഭത്തിനായി സി.പി.എം. കാരനായ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം അങ്കണവാടി പൂട്ടി താന്‍ പറയുന്നത് വരെ തുറക്കുകയോ ജോലിക്ക് പ്രവേശിക്കുകയോ ചെയ്യരുതെന്ന് വര്‍ക്കറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി 20 ഓളം കുട്ടികള്‍ അങ്കണവാടിക്ക് പുറത്ത് വെയിലത്തിരുന്നാണ് പഠനം നടത്തുന്നത്.
ഇതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആര്.അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ആര്.റോഷിന്, എം.സാബു, ബിനു ഷാംജി, സൂസന് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."