മോദി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളത്തരമായെന്ന് കിസാന്‍സഭ
നെടുങ്കണ്ടം: മോദി സര്‍ക്കാര്‍ കര്‍ഷക ജനതക്ക് പ്രകടനപത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പൊള്ളത്തരമായി മാറിയിരിക്കികുകയാണെന്ന് കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു പറഞ്ഞു.
കിസാന്‍സഭയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ തലത്തില്‍ നടന്ന കര്‍ഷക മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി നെടുങ്കണ്ടത്ത് പോസ്റ്റോഫിസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വിളകള്‍ക്ക് മുന്‍കൂട്ടി വില നിശ്ചയിച്ച് സംഭരിക്കുമെന്ന ജനകീയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് എന്‍ .ഡി .എ പാവങ്ങളുടെ വോട്ട് നേടി ഭരണത്തിലേറിയത്.
കുത്തക കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് മാത്രം ഭരണം നടത്തുന്ന മോഡി ഗവണ്‍മെന്റിനെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് സി .എ ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി .കെ സദാശിവന്‍, ജോയി അമ്പാട്ട്, ബെന്നി മാത്യു, ജില്ലാ ഭാരവാഹികളായ പി. എസ് നെപ്പോളിയന്‍, കെ .ആര്‍ ഷാജി, എം .ആര്‍ രാഘവന്‍, കെ .എന്‍ ഗോപാല കൃഷ്ണന്‍ , അഡ്വ. എ പി ജോര്‍ജ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."