HOME
DETAILS
MAL
കോണ്‍ഗ്രസ് ഒാഫിസിന് കരിഓയില്‍ ഒഴിച്ചു
backup
December 21 2016 | 05:12 AM
ചക്കരക്കല്‍: മുഴപ്പാലയില്‍ കോണ്‍ഗ്രസ് ഓഫിസിന് കരിഓയില്‍ ഒഴിച്ചു. അഞ്ചരക്കണ്ടി മണ്ഡലം 26 ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് കഴിഞ്ഞ ദിവസം രാത്രി ഓയില്‍ ഒഴിച്ചത്. ഷട്ടറിനും, ഓഫിസിന്റെ വാതിലിനും, ജനലിനും കരിഓയില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ്. മുന്‍പും ഓഫിസിന് നേരേ അക്രമം നടന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ജയരാജന് മാസ്റ്റര്‍, കെ.കെ പ്രശാന്തന്, കെ.പി രമേശന്, മുണ്ടച്ചാലി പ്രശാന്തന് തുടങ്ങിയവര്‍ ഓഫിസ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."