മട്ടന്നൂര്‍ നഗരസഭയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം 24ന് നടക്കും. വൈകുന്നേരം 3.30ന് പൊറോറ കരിത്തൂര്‍ പറമ്പില്‍ നിദ്രാലയം എന്ന പേരില്‍ നിര്‍മിച്ച വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക്ക് ഷെഡിങ് യൂനിറ്റ് ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിക്കും. നഗരസഭ ചെയര്മാന് കെ ഭാസ്കരന് അധ്യക്ഷനാവും.
ഉരുവച്ചാലില്‍ നിര്‍മിച്ച വനിത ഹോസ്റ്റല്‍, പഴശ്ശി ഗവ. എല്‍.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. പൊറോറയില്‍ നഗരസഭയുടെ ഒരു ഏക്കര്‍ എഴുപത് സെന്റ് സ്ഥലത്ത് 55 ലക്ഷം ചെലവഴിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ ഒരേ സമയം എട്ടു മൃതദേഹങ്ങള്‍ സംസ്കരിക്കും.
വനിത ഹോസ്റ്റല്‍ നഗരസഭയുടെ വികസന ഫണ്ടും സ്കൂള്‍ കെട്ടിടം എസ്.എസ്.എയുടെയും നഗരസഭ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന് ചെയര്മാന് കെ ഭാസ്കരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് പി.എന്‍.സത്യേന്ദ്രനാഥ്, എ.കെ ഹരിന്ദ്രനാഥ്, ഷാഹിന സത്യന്, അനിത വേണു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."