അര്‍ഹതപ്പെട്ടവര്‍ക്കു ഭൂമി പതിച്ചു നല്‍കും: മന്ത്രി ഇ ചന്ദ്രശേഖരന്
രാജപുരം: സമൂഹത്തിലെ ദുര്ബലവിഭാഗങ്ങളോടു സര്‍ക്കാറിനുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു ഭൂമി പതിച്ചുനല്‍കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കേരളത്തിന്റെയും കര്‍ണാടകത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പാണത്തുര്‍ കമ്മാടി, കല്ലപ്പള്ളി പ്രദേശങ്ങളിലെ ആദിവാസികളടക്കമുള്ള 18 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമ പ്രകാരം ലഭ്യമാക്കാന്‍ സാധിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കും.
പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനന് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ ജീവന് ബാബു സംബന്ധിച്ചു.
മലയോരപ്രദേശത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനെ ചിലര്‍ മന്ത്രിയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചതു വികാരാധീനമായ രംഗങ്ങള്‍ സൃഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."