ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; മധ്യവയസ്കന് അറസ്റ്റില്‍
വണ്ടൂര്‍: വീടുവിട്ടിറങ്ങിയ ദലിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോരൂര്‍ സ്വദേശിയായ കെ.കെ വാസുദേവനെ വണ്ടൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മാസം 18നു കുട്ടിയെ കാണാനില്ലെന്നു കാണിച്ചു പിതാവ് വണ്ടൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലിസ് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വഷണത്തില്‍ കുട്ടി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്നു കണ്ടെത്തി. വണ്ടൂര്‍ സ്റ്റേഷനിലെത്തിച്ചു നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പ്ലസ്ടു വിദ്യാര്‍ഥിനിയായ കുട്ടി മാനസിക പീഡനം കാരണം വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്നു വണ്ടി കയറി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെവച്ച് അനില്‍കുമാറെന്നു പേരുള്ള ചെറുപ്പക്കാരനുമായി പരിചയത്തിലായി. തുടര്‍ന്ന് ഇയാള്‍ വിവാഹ വാഗ്ദാനം നല്കി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പൊലിസ് പറഞ്ഞു. ഇതിനു പുറമേ കുട്ടിയെ വര്‍ഷങ്ങള്‍ക്കു മുന്‍പു ബലാത്സംഗം ചെയ്തതായും മൊഴി നല്‍കിയതിന്റെ ഭാഗമായാണ് വാസുദേവനെ അറസ്റ്റ് ചെയ്ത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം, ഹരിജന പീഡനം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുളളത്. റെയില്‍വേ സ്റ്റേഷനില്‍വച്ചു പരിചയപ്പെട്ട അനില്‍കുമാറിനെ കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയുടെ കൈയില്‍നിന്നു ഭക്ഷണത്തിന്നെന്നു പറഞ്ഞ് 500 രൂപ വാങ്ങി മുങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല.
കൂടാതെ വണ്ടൂര്‍ സി.ഐ സാജു എബ്രഹാം, എസ്.ഐ പി. ചന്ദ്രന്, സി.പി.ഒമാരായ ജാഫര്‍, അന്‍വര്‍, ദിപിന്, കെ. സ്വയംപ്രഭ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയതത്. ഇയാളെ മഞ്ചേരി സ്പെഷല്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."