വെട്ടുപാറയിലെ അപകട വളവ്: റോഡ് വീതി കൂട്ടി; സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു
എടവണ്ണപ്പാറ: നിരന്തരമായി അപകടങ്ങള്‍ സംഭവിക്കുകയും മരണങ്ങള്‍ നടക്കുകയും ചെയ്തിരുന്ന കോഴിക്കോട് നിലമ്പൂര്‍ സംസ്ഥാന പാതയിലെ വെട്ടുപാറ ജുമാമസ്ജിദിന് സമീപമുള്ള വളവും അനുബന്ധ സ്ഥലങ്ങളും വെട്ടുപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ വീതികൂട്ടുകയും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
അപകട ഭീഷണിയായി റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റിവയ്ക്കാനാവശ്യമായ സാമ്പത്തിക സഹായവും സി.എച്ച് സെന്റര്‍ നല്‍കി. ഈയടുത്ത കാലത്തായി നടന്ന വ്യത്യസ്ത അപകടങ്ങളിലായി നാല് മരണങ്ങളാണ് ഇവിടെ നടന്നത്. റോഡിലെ വളവും വീതിയില്ലായ്മയും റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന വൈദ്യുതി പോസ്റ്റുകളുമായിരുന്നു അപകടത്തിന് കാരണമായിരുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വെട്ടുപാറ ആസ്ഥാനമായി രൂപീകരിച്ച സി.എച്ച് സെന്റര്‍ സൗജന്യ ചികിത്സ, മരുന്നുവിതരണം, റേഷന്‍ വിതരണം,പഠന സഹായം,രോഗികള്‍ക്ക് ആവശ്യമാകുന്ന സഹായങ്ങള്‍,ഉപകരണങ്ങള്‍, പഠന ക്ലാസുകള്‍, വീട് വയ്ക്കാനവശ്യമായ സാമ്പത്തിക സഹായം തുടയ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. അപകടം കുറക്കാനുള്ള നടപടികളെടുത്ത സി.എച്ച് സെന്ററിനെ നാട്ടുകാരും യാത്രക്കാരും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."