ഫൈസല്‍വധം: പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നെന്ന് കോടിയേരി
തിരൂരങ്ങാടി: ആര്.എസ്.എസ് ഫാസിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ആര്.എസ്.എസിനെതിരേ ജാഗ്രത വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണ മേധാവിത്വം സ്ഥാപിക്കാന്‍ രൂപീകരിച്ച സംഘടനയാണ് ആര്.എസ്.എസ്. ഹിന്ദുത്വം പ്രചരിപ്പിക്കുന്നത് വോട്ടുനേടാന്‍ മാത്രമാണ്. അന്യ മത വിശ്വാസികളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും അവര്‍ അംഗീകരിക്കില്ല. വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണ് ആര്.എസ്.എസിന്റെ ലക്ഷ്യം. ഫൈസല്‍ വധക്കേസില്‍ വധശിക്ഷ ലഭിക്കേണ്ട കൃത്യമാണ് പ്രതികള്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ അധ്യക്ഷനായി. ടി.കെ ഹംസ, കൂട്ടായി ബഷീര്‍, വേലായുധന് വള്ളിക്കുന്ന്, ഇ. ജയന്, സി. ഇബ്രാഹീംകുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."