സഹാറയില്‍ മഞ്ഞുപെയ്ത്തുകാലം; 37 വര്‍ഷത്തിനിടെ ഇതാദ്യം
മരുഭൂമിയെന്നു പറയുമ്പോള്‍ തന്നെ മനസ്സിലെത്തുക, വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ സ്ഥലമായിരിക്കും. പക്ഷെ, അത് മാറ്റിയെഴുതിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ. 37 വര്‍ഷത്തിനിടെ ഇതാദ്യമായി സഹാറ മഞ്ഞുപുതഞ്ഞു കിടക്കുന്നു.
2005 ലും 2012 ലും സഹാറയില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നുവെങ്കിലും ഈയാഴ്ചയിലേതിനു സമാനമായ മഞ്ഞുമലകള്‍ രൂപപ്പെട്ടിട്ടില്ല. 1979 ഫെബ്രുവരി 18 നാണ് ഇതിനു മുന്‍പ് സഹാറയില്‍ ഇതുപോലെ മഞ്ഞുപെയ്തത്. ഇത് വെറും 30 മിനിറ്റ് മാത്രമാണ് തുടര്‍ന്നത്. ഇതിനു മുന്‍പ് സഹാറയില്‍ മഞ്ഞുപെയ്തതായി രേഖപ്പെടുത്തിയിട്ടില്ല.
സഹാറയിലെ മഞ്ഞുമൂടിക്കിടക്കുന്ന മണ്കുന്നുകളുടെ ചിത്രം നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മണ്‍കൂനകളുടെ മുകളില്‍ മനോഹരമായ ആവരണം തീര്‍ത്തിരിക്കുകയാണ് വെളുത്ത മഞ്ഞുതുള്ളികള്‍.
.
'ഗേറ്റ് വേ ഓഫ് സഹാറ' എന്നറിയപ്പെടുന്ന അള്‍ജീരിയന്‍ നഗരമായ ഐന്‍ സെഫ്റയുടെ ഭാഗത്താണ് അപൂര്‍വ്വമായ മഞ്ഞുവീഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."