അമേരിക്കന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ എണ്ണ പര്യവേഷണം നിരോധിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ നിയന്ത്രിത സമുദ്രാതിര്‍ത്തിക്കുള്ളില്‍ എണ്ണ പര്യവേഷണം നടത്തുന്നതു നിരോധിച്ച് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രഖ്യാപനം. ആര്‍ട്ടിക്, അറ്റ്ലാന്റിക് സമുദ്രത്തിലാണു പുതിയ നിരോധനം ഏര്‍പ്പെടുത്തിയത്.
നിലവില്‍ വളരെ കുറഞ്ഞ അളവിലുള്ള എണ്ണ പര്യവേഷണം മാത്രമാണ് ആര്‍ട്ടിക് സമുദ്രത്തില്‍ നടക്കുന്നത്. ജനുവരിയില്‍ ഒബാമ പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ പുതിയ നീക്കം ഏറെ ശ്രദ്ധേയമാണ്. മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായാണു നിരോധനമെന്നാണു പൊതുവിലയിരുത്തല്‍. അതേസമയം, നിയുക്ത പ്രസിഡന്റിന് ഈ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രയാസകരമായിരിക്കും.
അടുത്ത സ്റ്റേറ്റ് സെക്രട്ടറിയാകാനിരിക്കുന്ന എക്സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്സ് ടില്ലേഴ്സന് റഷ്യയുമായി ആര്‍ട്ടിക് സമുദ്രത്തില്‍ എണ്ണ പര്യവേഷണം നടത്താനുള്ള കരാറില്‍ ഏര്പ്പെടാനിടയുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക മുന്‍നിര്‍ത്തി അമേരിക്കയിലെ എണ്ണ സംഭരണ കേന്ദ്രങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ വേണ്ടതു ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അമേരിക്കയോടൊപ്പം കാനഡയും തങ്ങളുടെ സമുദ്രാതിര്‍ത്തിയിലുള്ള എണ്ണ പര്യവേഷണം നിരോധിച്ചിട്ടുണ്ട്. വാഷിങ്ടണുമായി ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് കാനഡ ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."