ദുരന്തമുഖത്ത് കുതിച്ചെത്താന്‍ ഇനി സ്റ്റുഡന്റ്‌സ് റാപിഡ് റസ്‌പോണ്‍സ് ഫോഴ്‌സും
കോഴിക്കോട്: ദുരന്തമുഖത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും രക്ഷാ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും ഇനി കൗമാരത്തിന്റെ ഊര്‍ജ്ജ്വസ്വലതയും മുതല്‍ക്കൂട്ടാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്ററിയുടെ കീഴില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ വിദ്യാര്‍ഥി സംരംഭമായ സ്റ്റുഡന്റ്‌സ് റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സ് പദ്ധതിയുടെ പൈലറ്റ് യൂനിറ്റാണ് കോടഞ്ചേരി ഗവ. കോളജില്‍ ആരംഭിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം 23ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ലോഗോ പ്രകാശനം മന്ത്രി എ.കെ ശശീന്ദ്രനും നിര്‍വഹിക്കും. 27,28,29 തിയതികളില്‍ രൂപീകരണത്തോടനുബന്ധിച്ച് പരിശീലന കാംപുകള്‍ നടക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തഭൂമിയില്‍ ആദ്യമെത്തി നടപടിയെടുക്കുക, താല്‍ക്കാലിക അടിയന്തര രക്ഷാപ്രവര്‍ത്തന കേന്ദ്രം ആരംഭിക്കുക, പ്രദേശവാസികളെയും സന്നദ്ധസംഘടനകളെയും ഏകോപിപ്പിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, കിംവദന്തികള്‍ പരത്തുന്നത് തടയുക, കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ലഭ്യമാക്കുക, ഫാസ്റ്റ് ആന്‍ഡ് റാപ്പിഡ് ആക്ടഷനു വേണ്ടി ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ബാധിക്കപ്പെട്ട പ്രദേശം, അത്യാഹിതം സംഭവിച്ചവരുടെ എണ്ണം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കുക, തദ്ദേശിയര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുക തുടങ്ങിയവയാണ് സേനയുടെ പ്രധാനചുമതല.
സ്റ്റുഡന്റ്‌സ് റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സിലേക്കായി ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുക, ജെ.ആര്‍.സി, എന്‍.സി.സി, സ്‌കൗട്ട്, എസ്.പിസ്, എന്‍.എസ്.എസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണനല്‍കും.
തിരിച്ചറിയല്‍ കാര്‍ഡ്, യൂനിഫോം, തൊപ്പി എന്നിവ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. പൊലിസ് ടെറിട്ടോറിയല്‍ ആര്‍മി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കോസ്റ്റ് ഗാര്‍ഡ്, തുടങ്ങിയ മേഖലകളിലെ വിദഗ്ധരില്‍ നിന്നും പരിശീലനം ഉറപ്പിക്കും. സര്‍ക്കാര്‍ അനുമതി നല്‍കുന്ന മുറയ്ക്ക് സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനങ്ങള്‍ക്ക് വിദ്യാര്‍ഥകിളെ സജ്ജരാക്കും.
പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജനില്‍കുമാര്‍, വിദ്യാര്‍ഥി പ്രതിനിധി വി.പി വിശാഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."