ഫോട്ടോഗ്രാഫര്‍മാര്‍ക്കായി നിയമം വേണം: ശ്രീമതി
കണ്ണൂര്‍: ദേശീയതലത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ശക്തമായ നിയമസംവിധാനം കൊണ്ടുവരണമെന്നു പി.കെ ശ്രീമതി എം.പി. ഓള്‍കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വേണ്ടത്ര പരിഗണന ലഭിക്കാത്തവരാണു ഫോട്ടോഗ്രാഫര്‍മാര്‍. മൊബൈലിന്റെയും മറ്റു ടെക്നോളജികളുടെയും കടന്നുവരവോടെ ഫോട്ടോഗ്രാഫര്‍മാരുടെ ജോലി കുറഞ്ഞു. മൊബൈലില്‍ ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അവരെ പ്രതിസന്ധിയിലാക്കും. മൊബൈല്‍ ഫോട്ടോകള്‍ വ്യവസായവത്ക്കരിക്കരുതെന്നും ശ്രീമതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.വി ബാലന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍ ഹരിലാല്‍, പ്രിമോസ് ബെന്‍ യേശുദാസ്, പി.എസ് ദേവദാസ്, സജീര്‍ ചെങ്ങമനാട്, വിജയപ്രകാശന്‍ പിള്ള, ജ്യോതിഷ് കുമാര്‍, ബി രവീന്ദ്രന്, പ്രജിത്ത് കണ്ണൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."