HOME
DETAILS

പയസ്വിനി പുഴയില്‍ വീണ്ടും താല്‍ക്കാലിക തടയണ നിര്‍മാണം

  
backup
December 22, 2016 | 7:10 AM

%e0%b4%aa%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

ബോവിക്കാനം: പയസ്വിനി പുഴയില്‍ വീണ്ടും താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി. നാട്ടുകാരുടെ സ്ഥിരം തടയണ എന്ന ആവശ്യം നിലനില്‍ക്കേയാണു ലക്ഷങ്ങള്‍ ചെലവഴിച്ചു തടയണ നിര്‍മിക്കുന്നത്. ഇരുവശങ്ങളിലും മണല്‍ നിറച്ച ചാക്കുകള്‍ അട്ടിവച്ചു മധ്യഭാഗത്ത് ചെമ്മണ്ണു നിറച്ച് 110 മീറ്റര്‍ നീളത്തിലാണു തടയണ നിര്‍മാണം. 11 ലക്ഷം രൂപയാണു തടയണ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. 20 ദിവസത്തിനകം പണി പൂര്‍ത്തിയാകും. 1986 മുതലാണു താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ തുടങ്ങിയത്.
കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യാനായി ജല അതോറിറ്റി വെള്ളം ശേഖരിക്കുന്ന ബാവിക്കര ജലസംഭരണിയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതിരിക്കാനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഇവിടെ താല്‍കാലിക തടയണ നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരം തടയണകള്‍ വേനല്‍ മഴയിലുണ്ടാവുന്ന ശക്തമായ നീരൊഴുക്കു കാരണം തകരും.


കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ എതിര്‍പ്പു മൂലം തടയണ നിര്‍മാണം വൈകിയതിനാല്‍ വേനല്‍ക്കാലത്ത് ഉപ്പു വെള്ളമാണു ജനം കുടിച്ചത്. ഈ വര്‍ഷവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തടയണ നിര്‍മാണം തടയുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആലൂര്‍ മുനമ്പില്‍ നാലു കോടിയിലേറെ രൂപ ചെലവാക്കി വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച സ്ഥിരം തടയണയുടെ പണി ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി എതിര്‍പ്പില്‍ നിന്നു പിന്‍മാറിയത്.
ജനുവരിയോടെ പുതിയ എസ്റ്റിമെറ്റ് തയാറാക്കി മാര്‍ച്ച് മാസത്തോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥിരം തടയണ നിര്‍മാണം തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  5 minutes ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  39 minutes ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  an hour ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  an hour ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  2 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  9 hours ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  9 hours ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  10 hours ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  10 hours ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  11 hours ago