HOME
DETAILS
MAL
നോട്ടുമാറുന്നതിനിടെ മനുഷ്യക്കടത്ത് കേസ് പ്രതി അടക്കം നാലു പേര് പിടിയില്‍
backup
December 22 2016 | 09:12 AM
കൊച്ചി: നോട്ടുമാറുന്നതിനിടെ നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ് പ്രതി ലിസി സോജന് അടക്കം നാലു പേര് പിടിയില്‍.
കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ ഒരു സ്ഥാപനത്തില്‍വച്ച് പഴയ നോട്ടിനു പകരം പുതിയ നോട്ടുകള്‍ കൈമാറുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്.
ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
രണ്ടു വാഹനങ്ങളിലായാണ് ഈ സംഘം എത്തിയിരുന്നത്. നോട്ടുമാറി കമ്മീഷന് കൈപ്പറ്റുന്ന ഇടനിലക്കാരിയായാണ് ലിസി സോജന് പ്രവര്‍ത്തിച്ചിരുന്നത്.
പത്തുകോടി രൂപയുടെ ഇടപാടാണ് ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ പണം കണ്ടെത്താന്‍ ആദായ നികുതി വകുപ്പിനു കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."