കത്തോലിക്കാസഭയ്ക്കെതിരേയുള്ള പരാതി; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന്
കൊച്ചി: കത്തോലിക്കാ സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നുകഴിപ്പിക്കുന്നുവെന്ന പരാതിയില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കേരളാ കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനം, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് നണ് പ്രീസ്റ്റ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
കേസില്‍ പരാതിക്കാരെ വിളിച്ച് മൊഴിയെടുത്തതല്ലാതെ ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.സി.ആര്.എം സംസ്ഥാന പ്രസിഡന്റ് കെ.ജോര്‍ജ് ജോസഫ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കാത്തലിക് പ്രീസ്റ്റ് ആന്റ് എക്സ്പ്രീസ്റ്റ് നണ്‍സ് അസോസിയേഷന് ദേശീയ സെക്രട്ടറി ഫാ.കെ.പി ഷിബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."