വ്യവസ്ഥകള്‍ പാലിച്ചാല്‍ പാര്‍പ്പിടസമുച്ചയം വാണിജ്യസമുച്ചയമാക്കാം: ഹൈക്കോടതി
കൊച്ചി : കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കുന്നത് അനുവദിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി നഗരസഭാ സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവ് പറയുന്നു.
പാര്‍പ്പിട സമുച്ചയത്തെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റാന്‍ അനുമതി തേടിയുള്ള അപേക്ഷ തൃശൂര്‍ കോര്പ്പറേഷന് നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആലുക്കാസ് ജ്വലേഴ്സ് മാനേജിങ് പാര്‍ട്ണര്‍ എ.വി ജോസ് നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കി മാറ്റാന്‍ പാടില്ലെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ടൗണ്‍ പ്ലാനിങ്സ്കീമിനു വിരുദ്ധമായി ഈ മേഖലയില്‍ ധാരാളം വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പരിശോധിച്ചു വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."