ആദിവാസികളുടെ വ്യക്തിനിയമം പരിഷ്‌കരിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ 12 കോടിയിലേറെ വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലെ വ്യക്തിനിയമവും പരിഷ്‌കരിക്കുന്നു. സ്വന്തമായുണ്ടാക്കിയ വ്യക്തിനിയമപ്രകാരമുള്ള ആചാരങ്ങളാണ് ആദിവാസികള്‍ വിവാഹം, വിവാഹമോചനം പോലുള്ള ചടങ്ങുകള്‍ക്കു പിന്തുടരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഏകസിവില്‍കോഡ് നിയമത്തിനു കീഴില്‍ ആദിവാസികളെയും ഉള്‍ക്കൊള്ളിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വ്യക്തിനിയമം സംബന്ധിച്ച് അഭിപ്രായം തേടാനായി ദേശീയനിയമ കമ്മിഷന്‍ ചോദ്യാവലി പുറത്തിറക്കും. കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചോദ്യാവലി ഉടന്‍ പ്രസിദ്ധീകരിക്കും.
ഹിമാലയന്‍ മേഖലയില്‍ ജീവിക്കുന്ന നാഗ, ഗോന്‍ഡ്‌സ്, ബൈഗ, ലുഷായി തുടങ്ങിയ വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വവും ചില വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭര്‍തൃത്വവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിനാണ് വ്യക്തിനിയമം പരിഷ്‌കരിക്കുന്നതെന്ന് നിയമ കമ്മിഷന്‍ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് 645 ആദിവാസി ജില്ലകള്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."