പോളിടെക്‌നിക് സ്ഥലം മാറ്റിയാല്‍ പ്രക്ഷോഭം നടത്തും: യൂത്ത് ലീഗ്
മുക്കം: കഴിഞ്ഞ യു.ഡി.ഫ് ഭരണകാലത്ത് ചേന്ദമംഗല്ലൂര്‍ മംഗലശേരി തോട്ടത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച ഗവ.പോളിടെക്‌നിക് കോളജ് അഗസ്ത്യമുഴിയിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റാനുള്ള മുക്കം നഗരസഭാ ഭരണ സമിതിയുടെ തീരുമാനം അംഗീകരിക്കില്ലന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുക്കം മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.
സിവില്‍ സ്റ്റേഷന്‍ കെട്ടിടം നേരത്തെ അഗസ്ത്യന്‍ മുഴിയില്‍ നിര്‍മിക്കുന്നതിനെ എതിര്‍ത്തിരുന്ന സി.പി.എം ഇപ്പോള്‍ നടത്തുന്ന ഇത്തരം നീക്കം ദുരൂഹമാണന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. നഗരസഭാ ഭരണത്തില്‍ പങ്കാളികളായ ജമാഅത്തുകാരുടെ സമ്മര്‍ദമാണ് ഇത്തരം നീക്കത്തിന് കാരണമെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് ആരോപിച്ചു. ഇതില്‍ നിന്ന് സി.പി.എം പിന്മാറാന്‍ തയ്യാറായില്ലങ്കില്‍ സി.പി.ഐ ഉള്‍പെടെയുള്ള സമാന മനസ്‌കരുമായി സഹകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും മന്‍സിപ്പല്‍ നേതാക്കള്‍ പറഞ്ഞു.
നേരത്തെ സിവില്‍ സ്റ്റേഷന്‍ കെട്ടിടം മുക്കത്ത് സ്ഥാപിക്കാനുള്ള സി.പി.എം ശ്രമത്തിനെതിരേ ശക്തമായ സമരം നടത്തിയ പാര്‍ട്ടിയാണ് സി.പി.ഐ. കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷനായി. ജന.സെക്രട്ടറി എം.കെ യാസര്‍, ശബീര്‍ തെച്ചാട്, ശംസു മുണ്ടുപാറ, ശറഫു കാതിയോട്, സാഹിര്‍ പി.യു, സാബിത്ത് മുത്താലം, ആശിഖ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."