പള്ളികളുടെ പരിപാലനം വിശ്വാസിയുടെ ലക്ഷണം: ഹൈദരലി ശിഹാബ് തങ്ങള്‍
ഫറോക്ക്: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളുടെ പരിപാലനം വിശ്വാസികളുടെ ലക്ഷണമാണെന്നും പളളികള്‍ അനൈക്യത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രങ്ങളാക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
ഫറോക്ക് ഐ.ഒ.സിക്കു സമീപം പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ഗൗസിയ്യയുടെ ഉദ്ഘാടനവും ജുമുഅ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യവും സ്‌നേഹവും സുദൃഢമാക്കലാണ് ജുമുഅ - ജമാഅത്ത് കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത മുശാവറ അംഗം കെ.ഹൈദര്‍ ഫൈസി അധ്യക്ഷനായി. കെ.ബി കുഞ്ഞിമുഹമ്മദ് ദാരിമി, വി.പി അബ്ദുല്‍ ലത്തീഫ് ദാരിമി, കെ.മൂസ മുസ്‌ലിയാര്‍, എന്‍.സി.അബ്ദുള്‍ റസാക്ക്, ആരിഫ് തങ്ങള്‍ ചാലിയം, പി.സി.അഹമ്മദ്കുട്ടി ഹാജി, അവറാന്‍കുട്ടി ഹാജി, എന്‍.സി.മുഹമ്മദ് ഹാജി, ഉള്ളാട്ടില്‍ സൈതാലിക്കുട്ടി ഹാജി, അബ്ദുല്‍ ഖാദിര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. പി.ഹസൈനാര്‍ ഫൈസി സ്വാഗതവും എ.ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."