HOME
DETAILS

ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല

  
backup
December 23 2016 | 00:12 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5


ആലപ്പുഴ: മനുഷ്യ ചങ്ങല വിജയിപ്പിക്കുവാന്‍ നാടെങ്ങും കാല്‍നട പ്രചരണജാഥകള്‍ നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 29 കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്‍.ഡി.എഫ്. നേതൃത്വത്തില്‍ മനുഷ്യചങ്ങല നടത്തുന്നു. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറ വരെ 115 കിലോമീറ്റര്‍ നീളത്തിലാണ് ചങ്ങല പിടിക്കുന്നത്.
പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലുമായി 82 കാല്‍നട പ്രചരണ ജാഥകള്‍ ഇന്നു സംഘടിപ്പിച്ചു.
വലിയ ജനപങ്കാളിത്തത്തോടെയുള്ള കാല്‍ നടപ്രചരണജാഥകള്‍ക്ക് നാടെങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
സി.പി.എം. ജില്ലാ സെക്രട്ടറി സ:സജിചെറിയാന്‍ വെണ്മണി പഞ്ചായത്തിലും സി.പി.ഐ. ജില്ലാ സെക്രട്ടറി റ്റി.ജെ. ആഞ്ചലോസ് ചേര്‍ത്തല നഗരസഭയിലും ജാഥാക്യാപ്റ്റന്‍മാരായിരുന്നു.
സി.ബി.ചന്ദ്രബാബു(അരൂര്‍), സി.എസ്.സുജാത(രാമന്‍ങ്കരി), കെ പ്രസാദ്(ചേര്‍ത്തല), ആര്‍ നാസര്‍ (കഞ്ഞിക്കുഴി), ജി.വേണുഗോപാല്‍(മുഹമ്മ), ഡി.ലക്ഷ്മണന്‍, വി.എം.ഹരിഹരന്‍, അഡ്വ.ബിജിലി ജോസഫ്(ആലപ്പുഴ നഗരസഭ), എച്ച്.സലാം(പുന്നപ്ര തെക്ക്), ജി കൃഷ്ണപ്രസാദ ്(പുന്നപ്ര വടക്ക്), സുല്‍ഫിക്കര്‍ മയൂരി(തൃക്കുന്നപ്പുഴ),കെ.രാഘവന്‍(നൂറനാട്), എ.മഹേന്ദ്രന്‍(അമ്പലപ്പുഴ), എം.എ.അലിയാര്‍ (ചെട്ടികുളങ്ങര), എം.സുരേന്ദ്രന്‍ (മുതുകുളം), ടി.കെ.ദേവകുമാര്‍(ഹരിപ്പാട്), ആര്‍.രാജേഷ് എം.എല്‍.എ. (വള്ളികുന്നം), കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. (ചെങ്ങന്നൂര്‍) എന്നിവര്‍ വിവിധ ജാഥകള്‍ക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  10 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  13 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  33 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  42 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago