എല്‍.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ കാല്‍നട പ്രചാരണ ജാഥ
തൊടുപുഴ: എല്‍.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ കാല്‍നട പ്രചാരണ ജാഥ കോലാനിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി ജാഥാക്യാപ്ടന്‍ മുഹമ്മദ് ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ജ്യോതി സൂപ്പര്‍ ബസാര്‍, മങ്ങാട്ടുകവല, ഉണ്ടപ്ലാവ് എന്നിവിടങ്ങള്‍ പിന്നിട്ട് കുമ്മംകല്ലില്‍ സമാപിച്ചു.
സമാപനസമ്മേളനത്തില്‍ പി.എം നാരായണന്‍ അധ്യക്ഷനായി. എല്‍.ഡിഎഫ് മുനിസിപ്പല്‍ കണ്‍വീനര്‍ ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. പി.ഇ ഹുസൈന്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സലിംകുമാര്‍, ജോസ് ജേക്കബ്, കെ.ആര്‍ ഷാജി, പി.കെ പുരുഷോത്തമന്‍, എം.കുമാരന്‍, എം.എം റഷീദ്. മുഹമ്മദ് അഫ്‌സല്‍, കെ.എം ബാബു, സി.എസ് ഷാജി, എം .പി ഷൗക്കത്തലി, ബി അജിത്കുമാര്‍, പി പി കുഞ്ഞച്ചന്‍ എന്നിര്‍ സംസാരിച്ചു. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ വെങ്ങല്ലൂര്‍വരെയാണ് 29ന് മനുഷ്യച്ചങ്ങലപ തീര്‍ക്കുന്നത്.
എല്‍.ഡി.എഫ് കോടിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ .വി രാജന്‍ ക്യാപ്ടനായ ജാഥ പഞ്ചായത്തില്‍ പര്യടനം നടത്തി. കോടിക്കുളത്ത് ചേര്‍ന്ന യോഗത്തില്‍ സി.പി.എം കരിമണ്ണൂര്‍ ഏരിയ കമ്മിറ്റിയംഗം പി .പി സുമേഷ് ഉദ്ഘാടനം ചെയ്തു. വണ്ടമറ്റം, ഐരാമ്പിള്ളി എന്നിവിടങ്ങള്‍ പിന്നിട്ട് പടിഞ്ഞാറേ കോടിക്കുളത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പോള്‍സണ്‍ മാത്യു, എം.പി ധര്‍മരാജന്‍, സാബു കേശവന്‍, സി.വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."