വൈദ്യുതി പോസ്റ്റുകള്‍ കൂട്ടിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു
ഈരാറ്റുപേട്ട: വാഗമണ്‍ - ഈരാറ്റുപേട്ട റോഡരികില്‍ വൈദ്യുതി പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തീക്കോയി മുതല്‍ വാഗമണിലേക്കുള്ള റോഡിന്റെ പലഭാഗത്തും നിരവധി പോസ്റ്റുകളാണ് കൂട്ടിയിട്ടിരിക്കുന്നത്.
പോസ്റ്റുകള്‍ റോഡരികില്‍ കൂട്ടിയടുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിടെയാണ് വീണ്ടും പോസ്റ്റുകള്‍ ഇവിടെയിട്ടിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേയ്ക്ക് നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്.
റോഡിന് അല്‍പം വീതിയുള്ള ഭാഗത്തെല്ലാം ഇത്തരത്തില്‍ പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ കഴിയുന്ന സ്ഥലത്ത് പോസ്റ്റുകള്‍ കൂട്ടിയിട്ട് ഉള്ള വീതികൂടി ഇല്ലാതാക്കിയിരുകികുന്നത്.
പോസ്റ്റുകള്‍ സൂക്ഷിക്കാന്‍ കെ.എസ്.ഇ.ബി സ്വന്തം സ്ഥലം കണ്ടെത്തണമെന്ന നിര്‍ദേശങ്ങള്‍ ഉയരുമ്പോഴാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പോസ്റ്റുകള്‍ സൂക്ഷിക്കാന്‍ യാര്‍ഡുകള്‍ കണ്ടെത്തി ജനത്തെ ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."