ഡിജിറ്റല്‍ ബാങ്കിങ്: പുതിയ അറിവുകള്‍ പകര്‍ന്ന് സെമിനാര്‍
കൊല്ലം: കറന്‍സി രഹിത ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാകുമോ, ഇതിന്റെ സുരക്ഷയെന്ത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വേദിയായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച കറന്‍സിരഹിത ഇടപാടുകളെക്കുറിച്ചുള്ള സെമിനാര്‍. ഇ-വാലറ്റ് ഇടപാടുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാണെന്ന് ക്ലാസെടുത്തവര്‍ വിശദമാക്കി. തിരഞ്ഞെടുക്കുന്ന കമ്പനിയുടെ ഇ-വാലറ്റ് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതും ആവശ്യമുള്ള തുക ഇലക്‌ട്രോണിക് പഴ്‌സിലേക്ക് മാറ്റുന്നതുമുള്‍പ്പെടെയുള്ള വിശദാംശങ്ങളും പലര്‍ക്കും പുത്തനറിവായിരുന്നു.
കാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ട് ഓഫറുകളും റിവാര്‍ഡുകളും ഉള്‍പ്പെടെ ഉപഭോക്താവിനുള്ള ഇളവുകളും മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്താലുള്ള ഗുണങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാക്കുന്ന യു.പി.ഐ മുഖേന എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതും മറ്റ് പേയ്‌മെന്റുകള്‍ നടത്താമെന്നതും അവതരണത്തിന്റെ ഭാഗമായി. വിവിധ ബാങ്കുകളുടെ യു.പി.ഐ ആപ്പുകള്‍ സെമിനാറില്‍ പരിചയപ്പെടുത്തി. ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് ജില്ലയുടെ പുതിയ ചുവടുവയ്പ്പിന്റെ വിജയമാണ് സെമിനാറിലെ ജനപങ്കാളിത്തമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കലക്ടര്‍ മിത്ര റ്റി പറഞ്ഞു. എ.ഡി.എം ഐ. അബ്ദുല്‍ സലാം അധ്യക്ഷനായി.
ലീഡ് ബാങ്ക് മാനേജര്‍ പത്മകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ സജീവന്‍, രഘുപതി, ആര്‍.ഇ.സി.റ്റി.വൈ ഡയറക്ടര്‍ രാജേന്ദ്രപ്രസാദ്, അക്ഷയ കോഓര്‍ഡിനേറ്റര്‍ കിരണ്‍ മേനോന്‍, എന്‍.ഐ.സി സയന്റിസ്റ്റ് പത്മകുമാര്‍, എസ്.ബി.റ്റി പ്രതിനിധികളായ രജീഷ്, യദു, ജില്ലാ ബാങ്ക് പ്രതിനിധി ബിജു, ഇന്ത്യന്‍ ബാങ്ക് പ്രിതിനിധി ഷിജു, കാനാറാ ബാങ്ക് പ്രതിനിധികളായ ഹരികൃഷ്ണന്‍, ഷബിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."