പഞ്ചായത്ത് വകുപ്പിലെ പ്രൊമോഷന് ഉത്തരവ് പ്രതികാരമയം: എസ്.ഇ.യു
മലപ്പുറം: പഞ്ചായത്ത് വകുപ്പില്‍ മാസങ്ങളായി മുടങ്ങിക്കിടന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രൊമോഷന് ഉത്തരവ് പുറത്തിറങ്ങിയതിലൂടെ ജീവനക്കാരുടെ സംഘശക്തിക്കുമുന്നില്‍ സര്‍ക്കാറിനു മുട്ടുമടക്കേണ്ടിവരുമെന്നു തെളിഞ്ഞതായി സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി. പ്രതികാരദാഹത്തോടെ സംസ്ഥാനത്താകമാനമുള്ള വകുപ്പ് ജീവനക്കാരെ സീനിയോറിറ്റി പരിഗണിക്കാതെ സ്ഥലംമാറ്റി നിയമിക്കുന്നതിന് ഈ ഉത്തരവിനെ കരുവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനുവരി അഞ്ചിനു നടത്താന്‍ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്കുള്ള മാര്‍ച്ചും ധര്‍ണയും തല്ക്കാലം മാറ്റിവച്ചതായും അറിയിച്ചു. ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വാഹിദ് അരീക്കോട്, ഷരീഫ് എ.കെ, സലിം ആലിക്കല്‍, സി. ലക്ഷ്മണന്, മാട്ടി മുഹമ്മദ്, എം. ഹമീദ്, സമീര്‍, അനില്‍ കുമാര്‍ വള്ളിക്കുന്ന്, ഹമീദ് കുന്നുമ്മല്‍, റിയാസ്, മുഹമ്മദ് പൂക്കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."