ചബഹാര്‍ തുറമുഖം; ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടു
തെഹ്റാന്: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇതിനായി ഇന്ത്യ 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍മുടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാന് സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ചരക്കുനീക്കം നടത്താന്‍ സാധിക്കുമെന്നതാണു ചബഹാര്‍ തുറമുഖത്തിന്റെ പ്രാധാന്യം. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ചു പൂര്‍ത്തിയാക്കും. ചഹബാര്‍, സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോ മീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായക മുന്നേറ്റമാണ് കരാര്‍വഴി നടപ്പാകുകയെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന് സന്ദര്‍ശിക്കുന്നത്.
ഞായറാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."