കനിവ് കര്‍ക്കിടാംകുന്ന്: ആസ്ഥാനമന്ദിര ശിലാസ്ഥാപനം ഇന്ന്
വെട്ടത്തൂര്‍: കനിവ് കര്‍ക്കിടാംകുന്ന് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി നിര്‍മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും സ്ഥലത്തിന്റെ പ്രമാണ കൈമാറ്റവും ഇന്ന് വൈകീട്ട് നാലിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.
കര്‍ക്കിടാംകുന്നിലെ ആലുങ്ങല്‍ ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനാകും. പ്രദേശത്തെ പ്രധാനകുടുംബമായ മങ്കട കോവിലകം സൗജന്യമായി നല്കിയ 10 സെന്റ് സ്ഥലത്താണ് പാലിയേറ്റീവ് ക്ലീനിക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി ആസ്ഥാനമന്ദിരം നിര്നിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് മന്ദിരം വിഭാവനം ചെയ്യുന്നത്. ഈ തുക കണ്ടെത്തുന്നതിനായി ഒരു മാസത്തോളം നീണ്ടുനിന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും ഇവിടെ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ആലോചനാ യോഗത്തില്‍ പി.പി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി. കെ മുഹമ്മദ് അഷ്റഫ്, ടി.വി ഉണ്ണികൃഷ്ണന്, അഡ്വ. വി ഷംസുദ്ദീന്, പി.കെ അബ്ദുല്‍ ജലീല്‍, എം അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."