കോഡൂരില്‍ ബാലഗ്രാമസഭകള് ശനിയാഴ്ച മുതല്‍
കോഡൂര്‍: ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ബാലസൗഹൃദ പ്രാദേശികഭരണം ചര്‍ച്ചചെയ്യുന്നതിനുള്ള പ്രത്യേക ബാലഗ്രാമസഭായോഗം നാളെ തുടങ്ങും. പത്തൊമ്പത് വാര്‍ഡുകളിലെയും യോഗങ്ങള്‍ ചെവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കും.
അതാത് വാര്‍ഡുകളിലെ പത്ത് മുതല്‍ 18 വയസ്വരെ പ്രായമുള്ള കുട്ടികളാണ് ഗ്രാമസഭയില്‍ പങ്കെടുക്കേണ്ടത്.
കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ള അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്വം തുടങ്ങിയവ നേടിയെടുക്കുന്നതിന് കുട്ടികളെ പ്രപ്തരാക്കുന്നതിനാണ് 'ബാലസൗഹൃദ പ്രദേശിക ഭരണം' നടപ്പിലാക്കുന്നത്.
സംസ്ഥാനബാലനയത്തിന്റെ പിന്‍ബലത്തില്‍ കില മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് യൂനിസെഫിന്റെ സാമ്പത്തിക, സാങ്കേതിക സഹായമുണ്ട്.
ജില്ലയില്‍ ഈ പദ്ധതിയിലേക്കായി തെരഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ ഒന്നാണ് കോഡൂര്‍.
തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ 'ബാലസൗഹൃദ പ്രദേശിക ഭരണം' ഒരുനയമായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."