HOME
DETAILS
MAL
അനുമതിയില്ലാതെ മരം മുറിച്ചുമാറ്റിയതായി പരാതി
backup
December 23 2016 | 02:12 AM
കരുവാരകുണ്ട്: സ്വകാര്യ വ്യക്തികള്‍ കൈവശം വയ്ക്കുന്ന ഭൂമിയില്‍ നിന്ന് അനുമതിയില്ലാതെ മരം മുറിച്ചുകടത്തിയതായി പരാതി. ഇരിങ്ങാട്ടിരിയില്‍ നിന്നാണ് രാത്രിസമയത്ത് മരംമുറിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ചു കരുവാരകുണ്ട് പൊലിസിലും പരാതിപ്പെട്ടിട്ടുണ്ട്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഏറെനാളായി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് റവന്യൂ അധിക്യതര്‍ അളക്കാന്‍ കാലതാസം വരുത്തികൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇരിങ്ങാട്ടിരിയിലെ ഒരു ഭാഗം മാത്രം അളന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് പരാതി.
ടാപ്പിങ് നടത്തികൊണ്ടിരിക്കുന്ന റബര്‍, കമുങ്ങ്, വാഴ തുടങ്ങിയവയാണത്രെ മുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."