ഇ- ഓട്ടോ ടാക്സി പദ്ധതി: പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍
തിരൂര്‍: ടാക്സി ഓട്ടോറിക്ഷകളെ ഇ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. തിരൂര്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനും സംവിധാനം സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടികളാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ എസ്.ഐയുടെ സാന്നിധ്യത്തില്‍ ഇന്നലെ വാഹനത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഈ മാസം 26 വരെ സമയം അനുവദിക്കാനും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി രണ്ടിന് തിരൂര്‍ ടൗണ്‍ഹാളില്‍ നടത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."