HOME
DETAILS
MAL
വിവാദ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി
backup
December 23 2016 | 02:12 AM
തിരൂരങ്ങാടി: നഗരസഭാ ഭൂമിയിലെ വിവാദ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി. ആസ്തി സംരക്ഷണത്തിന്റെ ഭാഗമായി 4.12 ലക്ഷം രൂപ ചിലവില്‍ ചെമ്മാട് ടൗണില്‍ നഗരസഭാ കെട്ടിടത്തോട് ചേര്‍ന്നുള്ള ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനെതിരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. മതില് നിര്‍മാണ പ്രവൃത്തി ബുധനാഴ്ച ഡി.വൈ.എഫ്.ഐ, ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയും നിര്‍മിച്ചുകൊണ്ടിരുന്ന ഭിത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പതിനേഴ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."