എ.പി അബ്ദുല്‍ വഹാബിന് ഒരു തുറന്ന കത്ത്
കോഴിക്കോട് സൗത്തില്‍ താങ്കള്‍ പരാജയപ്പെട്ടത് ബി.ജെ.പി വോട്ടുകള്‍ മുനീറിനു മറിച്ചതാണ് കാരണമെന്ന് താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. നിങ്ങളെ പോലുള്ള ആളുകള്‍ ഇത്തരത്തില്‍ പച്ചക്കള്ളം പറഞ്ഞ് പരത്തുമ്പോള്‍ നിങ്ങളുടെ നാട്ടുക്കാരന്‍ എന്നതില്‍ അപമാനം തോന്നുന്നു.
കോഴിക്കോട് സൗത്ത് നിലവില്‍ വന്ന 2011 മുതല്‍ ബി.ജെ.പി നേടിയ കണക്ക് ഇങ്ങനെ ആണ്
2011 നിയമസഭ സദാനന്ദന്‍ 7512 വോട്ട്, 2015 ലോകസഭ സി കെ പത്മനാഭന്‍ 14155, 2016 പഞ്ചായത്ത് 17423, 2016 നിയമസഭ സദീശ് കുറ്റിയില്‍ 19146, സ്വന്തം മണ്ഡലം ആയ വള്ളിക്കുന്നില്‍ സീറ്റ് ഉണ്ടായിട്ടും കോഴിക്കോട്ടേക്ക് ഓടി പോയത് നാട്ടുക്കാരും അയല്‍വാസികളും താങ്കള്‍ക്ക് വോട്ട് ചെയ്യില്ല എന്ന നിങ്ങളുടെ വിശ്വാസം ആണോ ? ഇത്രയും നാള്‍ ജീവിച്ച നിങ്ങളുടെ മണ്ണില്‍ അവസരം ലഭിച്ചിട്ടും വീതം വയ്ക്കുന്നത് ആയിട്ടും എന്ത് കൊണ്ട് വള്ളിക്കുന്നില്‍ മത്സരിച്ചില്ല?
തോല്‍വി അംഗീകരിക്കണം അത് മര്യാദയാണ് പ്രത്യേകിച്ച് നിങ്ങളെ പോലെ ഒരു വ്യക്തി, അല്ലാതെ പച്ച നുണയും പറഞ്ഞ് നടക്കുന്നത് ശരിയല്ല.
ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയുടെ ജനനോദ്ദേശ്യം തന്നെ ലീഗ് വിരോധം ആണ് എന്നറിയാം അതിനപ്പുറം ഒരു ഐഡിയോളജിയും താങ്കളുടെ പാര്‍ട്ടിക്കില്ലെന്നും അറിയാം.
ഇന്നലെ വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്് പോലും എ.കെ.ജി സെന്ററിന്റെ മുന്‍വശത്തുകൂടെ കയറി പോകുബോള്‍ പിന്‍വാതിലിലൂടെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രവേശനമുള്ള നിങ്ങളുടെ പാര്‍ട്ടിക്ക് ഒരു മാറി ചിന്തിക്കലിന് സമയമായി.
കേരളത്തില്‍ ഇടതു പക്ഷ തരംഗം ഉണ്ടായിട്ടും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്തതും കഴിഞ്ഞ 25 വര്‍ഷമായി എ.കെ.ജി സെന്ററിന്റെ പടിവാതിക്കലില്‍ കാത്തു കിടന്നിട്ടും വാതില്‍ തുറക്കാത്തതും ഇനി ഒരു പുതിയ ചിന്തക്ക് വഴിയൊരുങ്ങുന്നില്ലെങ്കില്‍ അത് നിങ്ങളുടെ സ്വന്തം താല്‍പര്യത്തിനും അധികാരമുള്ള സി.പി. എമ്മിന്റ കൈയില്‍ നിന്ന് നിങ്ങള്‍ക്ക് മാത്രമായി എച്ചില്‍ പെറുക്കാനും വേണ്ടി പാവം അണികളെ ഉപയോഗിക്കുകയാണ് എന്ന് ജനം പറഞ്ഞാല്‍ തെറ്റ് പറയാന്‍ പറ്റില്ല.
പി.കെ നവാസ്,
വെളിമുക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."