അരലക്ഷം പേനകള്‍കൊണ്ട് ക്രിസ്മസ് നക്ഷത്രം
ചെന്ത്രാപ്പിന്നി: അരലക്ഷം പേനകള്‍കൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്കൂള്‍ മുറ്റത്ത് ഉപയോഗശൂന്യമായ പേനകള്‍ കൊണ്ട് ഭീമന് നക്ഷത്രം ഒരുക്കിയത്.
20 മീറ്റര്‍ നീളത്തില്‍ ഒരാഴ്ച കൊണ്ടാണ് നക്ഷത്രവും പുല്‍ക്കൂടും നിര്‍മിച്ചത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് സ്കൂളില്‍ പേനകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.
ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ പേനകള്‍ സ്കൂള്‍ പരിസരത്ത് നിന്നു വീട്ടുവളപ്പില്‍ നിന്നും കുട്ടികള്‍ സംഭരിച്ചപ്പോള് എണ്ണം അര ലക്ഷം കവിഞ്ഞു.
ഇരിങ്ങാലക്കുടയിലെ സമീപവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും സ്കൂളിലേക്ക് പേനകള്‍ എത്തിച്ചു നല്കി. ദിവസങ്ങള്‍ എടുത്താണ് ഈ പേനകള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തരംതിരിച്ചത്. പരിസ്ഥിതി സംരക്ഷണ അവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രധാന അധ്യാപകന് പി.ബി കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രകൃതിയിലെ അവസാന പച്ചപ്പും തിന്നു തീര്‍ക്കുന്ന പ്ലാസ്റ്റിക്കിന്റെ ഭീകരതയെയും അതിനെതിരേ നമ്മള് ഒന്നിച്ചു മുന്നേറേണ്ട ആവശ്യകതയെയും ഈ ഇന്സ്റ്റലേഷന് ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."