HOME
DETAILS
MAL
മാര്‍ച്ചും പ്രതിഷേധ സംഗമവും
backup
December 23 2016 | 03:12 AM
പുത്തന്‍ചിറ: സാധാരണക്കാരുടെ ആശ്രയമായ റേഷന്‍കടകള്‍ വഴി ലഭിച്ചു കൊണ്ടിരുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം താറുമാറാക്കി പാവപ്പെട്ടവരെ ദുരിതത്തിലാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാന്തിനഗര്‍ റേഷന്‍ കടക്ക് മുന്നില്‍ മാര്‍ച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എ നദീര്‍ അധ്യക്ഷനായി. ചടങ്ങില്‍ ആന്റണി പയ്യപ്പിള്ളി, ടി.ജി രാജന്, ടി.കെ ജോണി, ജിജോ അരീക്കാടന്‍, വി.എസ് അരുണ്‍രാജ്, കെ.പി പ്രജീഷ്, ആന്റോ അരീക്കാടന്‍, വാസന്തി സുബ്രഹ്മണ്യന്, മേജോ തോമസ്, ആനി മസ്ക്രീന്, മേരി വര്‍ഗ്ഗീസ്, ഷൈല പ്രകാശന്, എം.കെ കാഞ്ചന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."