HOME
DETAILS

ജ്വല്ലറി ഉടമയുടെ കൊലപാതകം നടന്നിട്ട് രണ്ടുവര്‍ഷം; ഇരുട്ടില്‍തപ്പി സി.ബി.ഐ

  
backup
December 23, 2016 | 4:28 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

 

തലശ്ശേരി: തലശ്ശേരി മെയില്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പി.കെ ദിനേശന്റെ കൊലപാതകം നടന്ന് രണ്ടുവര്‍ഷമായിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്പുപോലും ലഭിക്കാതെ സി.ബി.ഐ ഇരുട്ടില്‍തപ്പുന്നു.
പ്രതികളെക്കുറിച്ച് തെളിവു നല്‍കുന്നവര്‍ക്ക് സി.ബി.ഐ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പത്ര പരസ്യം കണ്ട് നിരവധി പേര്‍ മൊഴി നല്‍കാനെത്തിയെങ്കിലും അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ദിനേശന്‍ കൊല്ലപ്പെട്ട തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിയും പരിസരവും സി.ബി.ഐ സംഘം ദിവസങ്ങളോളം പരിശോധിച്ചിരുന്നു. ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിക്ക് സമീപത്തെ വ്യാപാരികളെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകാതതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ തിരുവന്തപുരം യൂനിറ്റിലെ എസ്.പി ജോസ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശന്‍ വധം അന്വേഷിക്കുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ്് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച്് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കമാല്‍പാഷയാണ് കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസ് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്. 2014 ഡിസംബര്‍ 23 ന് രാത്രി എട്ടര മണിയോടെയാണ് തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വിവിധ രാഷട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  5 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  5 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  5 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  5 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  5 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  5 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  5 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  5 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  5 days ago