വിവാഹവാഗ്ദാനം നല്കി പീഡനം; യുവാവ് പിടിയില്‍
വണ്ടൂര്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് പണവും സ്വര്‍ണാഭരണവുമായി മുങ്ങിയ വയനാട് സ്വദേശി വണ്ടൂര്‍ പൊലിസിന്റെ പിടിയിലായി.
വയനാട് അഞ്ചുതെങ്ങ് പുത്തന്കണ്ടിയില് നിസാര്‍(46)ആണു പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മരക്കച്ചവടക്കാരനാണെന്ന വ്യാജേന എത്തി യുവതിയുമായി നിസാര്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നു വിവാഹവാഗ്ദാനം നല്കി പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു.
കൂടാതെ വിവാഹ ചെലവിലേക്കെന്ന് പറഞ്ഞ് 88000 രൂപയും ആറു പവന് സ്വര്‍ണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. വീട്ടുകാര്‍ വണ്ടൂര്‍ പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് നിസാറിനെ കണ്ണൂരില്‍ നിന്നു പിടികൂടിയത്. ചോദ്യം ചെയ്യലില്‍ വാണിയമ്പലം, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നു വിവാഹം കഴിച്ചതായി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."