HOME
DETAILS

പ്രതീക്ഷ വേനല്‍മഴയില്‍; രണ്ടുമാസത്തിനുള്ളില്‍ പല അണക്കെട്ടുകളും കാലിയാകും

  
backup
December 23 2016 | 21:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തൊടുപുഴ: ഊര്‍ജ മേഖലയുടെ ശേഷിക്കുന്ന പ്രതീക്ഷ ഇനി വേനല്‍മഴയില്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ വേനലിന്റെ മൂര്‍ധന്യത്തില്‍ത്തന്നെ പല അണക്കെട്ടുകളും കാലിയാകുമെന്ന യാഥാര്‍ഥ്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നതിനൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രതികൂലമാക്കും. ശുദ്ധജലത്തിനായി അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്ന പതിനായിരങ്ങളാണ് താഴ്‌വാരങ്ങളില്‍ അധിവസിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനു പിന്നാലെ വടക്കുകിഴക്കന്‍ മണ്‍സൂണും കേരളത്തെ ചതിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നീളുന്ന തുലാവര്‍ഷത്തില്‍ 480.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, ഇതിന്റെ 10 ശതമാനത്തില്‍ താഴെ മഴമാത്രമാണ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥിതി നേരിടാന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ശുപാര്‍ശയുണ്ട്. വേനല്‍മഴയെയാണ് ഇനി കാര്‍ഷിക - ഊര്‍ജ - ജലസേചന മേഖലകള്‍ ഉറ്റുനോക്കുന്നത്.
വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 48 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 770.002 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവാണിത്. ആഭ്യന്തര ഉത്പ്പാദനം കുറച്ച് കേന്ദ്രപൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിനാലാണ് ഇത്രയും വെള്ളമെങ്കിലും ശേഷിക്കുന്നത്. 67.523 ദശലക്ഷം യൂനിറ്റ് ഉപഭോഗമുണ്ടായിരുന്ന ഇന്നലത്തെ ആഭ്യന്തര ജലവൈദ്യുതി ഉത്പ്പാദനം 8.0501 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. 59.121 ദശലക്ഷം യൂനിറ്റും കേന്ദ്രപൂളില്‍ നിന്നായിരുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പ്പാദനം കുറച്ചിരിക്കുന്നതിനാല്‍ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇത് മലങ്കര പവര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തേയും നിരവധി കുടിവെള്ള പദ്ധതികളേയും ബാധിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 39.5 ശതമാനമായി കുറഞ്ഞു. 2342.32 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. പൊരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 23 ശതമാനമായി. ഇടമലയാര്‍ അണക്കെട്ടില്‍ 59 ശതമാനവും കുണ്ടളയില്‍ 61 ഉം മാട്ടുപ്പെട്ടിയില്‍ 63 ശതമാനവുമാണ് ജലനിരപ്പ്. പൊന്മുടിയില്‍ 35 ശതമാനവും ആനയിറങ്കലില്‍ 30 ശതമാനവും വെള്ളമുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം പല അണക്കെട്ടുകളും കാലിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago