HOME
DETAILS

സലിംരാജിന്റെ ഫോണിലൂടെ സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

  
backup
December 23, 2016 | 9:47 PM

%e0%b4%b8%e0%b4%b2%e0%b4%bf%e0%b4%82%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0

കൊച്ചി: ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഫോണില്‍നിന്ന് സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായരുമായി സംസാരിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുന്‍പാകെ മൊഴി നല്‍കി. ഇതുസംബന്ധിച്ച് സലിംരാജ് കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. സലിംരാജിന്റെ ഫോണിലേക്ക് 436 കോളുകളാണ് സോളാര്‍ വിവാദ കാലയളവില്‍ സരിതയുടെ ഫോണില്‍നിന്ന് വന്നിട്ടുള്ളത്. ഈ സമയത്ത് സലിം രാജ് ഡ്യൂട്ടിയിലാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
താന്‍ നടത്തിയ അന്വേഷണത്തില്‍ 55 കോളുകള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് വിളിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് താന്‍ നിയമസഭയിലും പൊതുപരിപാടികളിലുമൊക്കെയായിരുന്നെന്നും ഉമ്മന്‍ചാണ്ടി രേഖകള്‍ സമര്‍പ്പിച്ച് വ്യക്തമാക്കി. തനിക്ക് സലിംരാജിനെ കൂടാതെ മറ്റ് നാല് ഗണ്‍മാന്മാര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേരുടെ ഫോണിലേക്ക് വെറും എട്ട് തവണമാത്രമാണ് സരിത വിളിച്ചിരിക്കുന്നത്. ഒരാളുടെ ഫോണിലേക്ക് ഒരു കോള്‍ പോലും വന്നിട്ടില്ല. 900 സെക്കന്റും 700 സെക്കന്റുമൊക്കെ ദൈര്‍ഘ്യമുള്ളതായിരുന്നു സരിതയും സലിംരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ സരിതയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ഇവരുടെ ഫോണ്‍വിളി വിശദാംശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഫോണ്‍വിളിച്ചതുകൊണ്ട് ഒരാളെ പ്രതിപ്പട്ടികയില്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
ഇവര്‍ക്കെതിരേയുള്ള രേഖകള്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. തന്റെ മുന്‍പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ സരിതയുമായി 4000 തവണ ഫോണില്‍ സംസാരിച്ചതായുള്ള ഫോണ്‍വിളി വിശദാംശങ്ങളെപ്പറ്റി അറിയാമെന്നും ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെ മുന്‍മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  14 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  14 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  14 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  14 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  14 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  14 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  14 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  14 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  14 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  14 days ago