വജ്രത്തിന്റെ ഗുണപരിശോധന: മെലൈ അനാലിസിസ് കേരളത്തിലും
കൊച്ചി: വജ്രത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന ജി.ഐ.എ (ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക) യുടെ മെലൈ അനാലിസിസ് സര്‍വിസ് കേരളത്തിലും ലഭ്യമായി. ഡി-സെഡ് മെലൈ സൈസ് ഡയമണ്ടുകളുടെ മൂല്യം ജി.ഐ.എ നിര്‍ണയിച്ചു നല്‍കും. 0.90 മി.മീ മുതല്‍ 4.00 മി.മീ വരെ (ഏകദേശം 0.005 കാരറ്റ് - 0.25 കാരറ്റ്്) വലുപ്പമുള്ള വജ്രങ്ങളാണ് മെലൈ സൈസില്‍ പെടുന്നത്. ഇവയുടെ നിറം നിര്‍ണയിക്കുന്നതിന് ഡി മുതല്‍ സെഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളാണ് ജി.ഐ.എ ഉപയോഗിക്കുന്നത്.
പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് വജ്രങ്ങളുടെ ഗുണമേന്മ ജി.ഐ.എ നിര്‍ണയിക്കുന്നത്. കൃത്രിമ ഡയമണ്ടുകളെ ഇത് കൃത്യമായി വേര്‍തിരിക്കും. യഥാര്‍ഥ ഡയമണ്ടുകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നല്‍കുകയും ചെയ്യും. ഒരു മണിക്കൂര്‍ കൊണ്ട് 1,800 മുതല്‍ 2,000 വരെ വൈരക്കല്ലുകളുടെ മൂല്യനിര്‍ണയം നടത്താനാവുന്ന യന്ത്രസംവിധാനമാണ് ജി.ഐ.എ യുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."