ഏഷ്യന്‍ ല്യൂജ് ചാംപ്യന്‍ഷിപ്പ്: ശിവ കേശവന് സ്വര്‍ണം
നഗാനോ (ജപ്പാന്): ഏഷ്യന്‍ ല്യൂജ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശിവ കേശവനു സ്വര്‍ണം. ഒരു മിനുട്ട് 39.962 സെക്കന്റ് സമയത്തിലും മണിക്കൂറില്‍ 130.4 കിലോ മീറ്റര്‍ വേഗതയിലുമാണ് ശിവ കേശവന് ഫിനിഷ് ചെയ്തത്. ജപ്പാന് താരം തനക ഷോഹെ 1.44.874 സെക്കന്റ്, 130.4 കിലോ മീറ്റര്‍ വേഗതയില്‍ വെള്ളിയും ചൈനീസ് തായ്പേയ് താരം ലിന് ടി ആന്‍ 1.45.120 സെക്കന്റ്, 124.6 കിലോ മീറ്റര്‍ വേഗതയില്‍ വെങ്കലവും നേടി.
2014ലെ ശൈത്യകാല ഒളിംപിക്സില്‍ സ്വതന്ത്രനായി മത്സരിച്ച താരമാണ് 33കാരനായ ശിവ കേശവന്. ല്യൂജ് കരിയര്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് താരം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. 2018ല്‍ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ ഇന്ത്യക്കായി മത്സരിക്കണമെന്ന ആഗ്രഹം നടക്കുമെന്ന പ്രതീക്ഷ നഷ്ടപ്പട്ടതായി മത്സര ശേഷം താരം പ്രതികരിച്ചു. മത്സരിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്തതാണ് വിരമിക്കലിനെ കുറിച്ച് ആലോചിക്കാന്‍ കാരണമെന്നും ഇക്കാര്യത്തില്‍ കായിക മന്ത്രാലയം വേണ്ടത്ര സാമ്പത്തിക പിന്തുണ നല്‍കുന്നില്ലെന്നും പാതി മലയാളി കൂടിയായ താരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."