സംഗീത ജീവിതത്തില്‍ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട അജിത്തിനും സുജാതയ്ക്കും ആദരം
കോഴിക്കോട്: നഗരത്തിന്റെ സംഗീത സായാഹ്നങ്ങള്‍ക്ക് കഴിഞ്ഞ 35 വര്‍ഷമായി ജീവിതമധുരത്തിന്റെ ഈണം കൂടി ശ്രുതിചേര്‍ത്ത ഗായഗ ദമ്പതികള്‍ അജിത്ത്കുമാറിനെയും, സുജാത അജിത്ത് കുമാറിനെയും നഗരം ആദരിക്കും. കോഴിക്കോട് ആതിഥേയ സംഘമാണ് അനുരാഗ പൂമുല്ല എന്ന പേരില്‍ 26ന് വൈകീട്ട് ടൗണ്‍ഹാളില്‍ ഇരുവര്‍ക്കുമുള്ള ആദരവും സംഗീത സന്ധ്യയും സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങ് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യേശുദാസ്, ഉണ്ണി മേനോന്‍, മധുബാലകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രഗല്‍ഭര്‍ക്കായി ട്രാക്ക് പാടിയിട്ടുള്ള അജിത്ത്കുമാര്‍ നിരവധി ആല്‍ബങ്ങളിലും സംഗീതമാലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളിലൂടെയും മാപ്പിളപ്പാട്ട് വേദികളിലൂടെയും വളര്‍ന്ന ഗായികയായ സുജാത സംസ്ഥാനത്താകമാനമുള്ള നിരവധി ട്രൂപ്പുകളുടെ പരിപാടികളില്‍ പങ്കെടുത്ത് ഗാനമാലപിച്ചിട്ടുണ്ട്. പി.സുശീല, ജി. വേണുഗോപാല്‍, ഉണ്ണിമേനോന്‍ എന്നിവരോടൊപ്പവും വേദി പങ്കിട്ടു. ഇരുവരുടെയും മക്കളായ അതുല്‍, അമല്‍ എന്നിവരും സംഗീതലോകത്ത് ഇവര്‍ക്ക് കൂട്ടായുണ്ട്. ചടങ്ങില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ദമ്പതികള്‍ക്കുള്ള ഉപഹാരം കൈമാറും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമതി ഭാരവാഹികളായ നൗഷാദ് അരീക്കാട്, പി. പ്രകാശ്, എം.കെ അനില്‍, സുനില്‍ ഭാസ്‌കര്‍, ഷാജിത്ത്, സി. സുനില്‍, സുനില്‍ദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."